ടർഫിലെ മുൻവൈരാഗ്യം: തിരുവനന്തപുരത്ത് 18 വയസ്സുകാരൻ ചില്ല് തറച്ച് മരിച്ച കേസിൽ മുഴുവൻ പ്രതികളും പിടിയിൽ


ഷീബ വിജയൻ

തിരുവനന്തപുരം നരുവാമൂട് സ്വദേശിയായ പതിനെട്ടുകാരൻ ശിവസൂര്യ കൊല്ലപ്പെട്ട സംഭവത്തിൽ ഒളിവിലായിരുന്ന മുഴുവൻ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. കാർത്തിക, അജിത്, ആരോമൽ, പ്രിയദർശൻ എന്നിവരാണ് പിടിയിലായ പ്രതികൾ. ഒന്നര വർഷം മുൻപ് ഫുട്ബോൾ കളിക്കിടെ ടർഫിൽ വെച്ചുണ്ടായ നിസ്സാരമായ വാക്കുതർക്കത്തിന്റെ വൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്.

സംഭവദിവസം രാത്രി മദ്യലഹരിയിലായിരുന്ന പ്രതികൾ, ശിവസൂര്യ ഒരു വസ്ത്രശാലയ്ക്ക് മുന്നിൽ നിൽക്കുന്നത് കാണുകയും തുറിച്ചുനോക്കി എന്ന് ആരോപിച്ച് തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. തുടർന്ന് പ്രതികൾ ശിവസൂര്യയെ വസ്ത്രശാലയുടെ വലിയ ഗ്ലാസ്സ് ഭിത്തിയിലേക്ക് തള്ളിയിട്ടു. തകർന്നുവീണ ചില്ലുകൾ വയറ്റിൽ ആഴത്തിൽ തറച്ചുകയറി ശിവസൂര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പ്രതികൾ തന്നെ യുവാവിനെ ബൈക്കിൽ ഇരുത്തി ശാന്തിവിള ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. ബൈക്കിൽ കൊണ്ടുപോകുന്നതിനിടയിൽ യുവാവിന്റെ കാൽ റോഡിൽ ഉരഞ്ഞ് വിരൽ പകുതിയോളം നഷ്ടപ്പെട്ടതായും ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.

article-image

sxadsadsas

You might also like

  • Lulu Exchange
  • Straight Forward

Most Viewed