സലീം എങ്ങനെ 'സലീം കുമാർ' ആയി? ജാതി മാറ്റാൻ നോക്കിയ അച്ഛനും സ്കൂളിലെ ആ മാഷും; ഒരു പഴയ ഓർമ്മ


ഷീബ വിജയൻ

കൊച്ചി: വിടപറഞ്ഞ ജനപ്രിയ നടൻ സലീം കുമാറിന്റെ പേരിന് പിന്നിലെ കൗതുകകരമായ കഥ വീണ്ടും ചർച്ചയാകുന്നു. തനിക്ക് എങ്ങനെയാണ് 'സലീം കുമാർ' എന്ന പേര് ലഭിച്ചതെന്ന് താരം മുൻപ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത് വലിയ ശ്രദ്ധ നേടിയിരുന്നു. സഹോദരൻ അയ്യപ്പന്റെ സാമൂഹിക പോരാട്ടങ്ങളിൽ ആകൃഷ്ടരായ അക്കാലത്തെ ഈഴവ കുടുംബങ്ങൾ, തങ്ങളുടെ മക്കളുടെ ജാതി തിരിച്ചറിയാൻ കഴിയാത്ത വിധം സലീം, നൗഷാദ് തുടങ്ങിയ പേരുകൾ നൽകുന്നത് പതിവായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തിന് 'സലീം' എന്ന പേര് ലഭിക്കുന്നത്.

എന്നാൽ ഈ പേരിനൊപ്പമുള്ള 'കുമാർ' എന്ന വാക്കിന് പിന്നിലും ഒരു കഥയുണ്ട്. സലീമിനെ ചിറ്റാറ്റുപുഴ എൽ.പി സ്കൂളിൽ ചേർക്കാനെത്തിയപ്പോൾ, 'സലീം' എന്നത് മുസ്‍ലിം പേരാണല്ലോ എന്ന് സ്കൂളിലെ അധ്യാപകൻ അച്ഛനോട് ചോദിച്ചു. തുടർന്ന് അച്ഛൻ പേരിനൊപ്പം 'കുമാർ' എന്ന് കൂടി കൂട്ടിച്ചേർക്കുകയായിരുന്നു. അങ്ങനെ അഞ്ചാം ക്ലാസ് വരെ താൻ മുസ്‍ലിം പേരിൽ അറിയപ്പെടുകയും അതിനുശേഷം 'വിശാല ഹിന്ദു'വായി മാറുകയുമായിരുന്നു എന്ന് സലീം കുമാർ തമാശയോടെ ഓർമ്മിച്ചു. ഹാസ്യ വേഷങ്ങളിലൂടെയും ഗൗരവമേറിയ കഥാപാത്രങ്ങളിലൂടെയും മലയാളികളെ ഒരുപോലെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത സലീം കുമാറിന്റെ വിയോഗം മലയാള സിനിമയ്ക്ക് നികത്താനാകാത്ത വലിയൊരു നഷ്ടമാണ്.

article-image

dsdfsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed