സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല രോഗബാധ; അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി
ഷീബ വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. കോഴിക്കോട് ജില്ലയിൽ മൂന്ന് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചതിൽ രണ്ട് പേരെ ഇതിനകം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. സുൽത്താൻ ബത്തേരിയിൽ ഷിഗെല്ല സംശയിക്കുന്ന കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും പ്രാഥമിക പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും തുടർ പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
രോഗവ്യാപനം തടയുന്നതിനായി പൊതുജനങ്ങൾ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ എന്ന് മന്ത്രി കർശന നിർദ്ദേശം നൽകി. ഹോട്ടലുകളിലും മറ്റ് ഭക്ഷണശാലകളിലും ശുദ്ധീകരിച്ച ജലം മാത്രമേ വിതരണം ചെയ്യാവൂ എന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനായി ഫുഡ് സേഫ്റ്റി വകുപ്പിന്റെ പരിശോധനകൾ സംസ്ഥാനത്തുടനീളം ശക്തമാക്കും. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഉടൻ തന്നെ ഡോക്ടറെ സമീപിക്കണമെന്നും പ്രതിരോധ നടപടികളോട് പൊതുജനങ്ങൾ പൂർണ്ണമായി സഹകരിക്കണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
qsqswaqwasdsa
qsqswaqwasdsa

