ഷാനിമോൾ ഉസ്മാൻ പുതിയ ഡെപ്യൂട്ടി സ്പീക്കർ; മുഹമ്മദ് മുഹ്സിനെ പരാജയപ്പെടുത്തിയത് 99 വോട്ടുകൾക്ക്


ശാരിക l കേരളം

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കറായി യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെ തെരഞ്ഞെടുത്തു. ചൊവ്വാഴ്ച നിയമസഭയിൽ നടന്ന വോട്ടെടുപ്പിലാണ് ഷാനിമോൾ ഉസ്മാൻ വിജയം വരിച്ചത്. ഇന്ന് രാവിലെ നടന്ന വോട്ടെടുപ്പിൽ 99 അംഗങ്ങൾ ഷാനിമോൾ ഉസ്മാന് വോട്ട് ചെയ്തപ്പോൾ എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് മുഹ്‌സിന് 34 വോട്ടാണ് ലഭിച്ചത്. രാവിലെ നിയമസഭാ സമ്മേളനം ആരംഭിച്ച ഉടൻ തന്നെ വോട്ടെടുപ്പ് നടപടികൾ ആരംഭിച്ചിരുന്നു.

മൂന്ന് ബിജെപി എംഎൽഎമാർ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നു. അവധിയിലായിരുന്ന മൂന്ന് അംഗങ്ങളും സ്പീക്കറും വോട്ട് രേഖപ്പെടുത്തിയില്ല. ആബിദ് ഹുസൈൻ തങ്ങൾ, സന്ദീപ് വാര്യർ, സി.കെ. ഹരീന്ദ്രൻ എന്നിവരായിരുന്നു അവധിയിലായിരുന്ന അംഗങ്ങൾ. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അരൂർ നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് ഷാനിമോൾ ഉസ്മാൻ നിയമസഭയിലേക്ക് ജയിച്ച് കയറിയത്. പട്ടാമ്പി മണ്ഡലത്തിൽ നിന്നുമുള്ള എംഎൽഎയാണ് മുഹമ്മദ് മുഹ്സിൻ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed