നടി അൻസിബയുടെ പരാതി മുഖ്യമന്ത്രി ഡി.ജി.പിക്ക് കൈമാറി; തുടർനടപടിക്ക് നിർദേശം
ഷീബ വിജയൻ
'അമ്മ' സംഘടനയിലെ തർക്കങ്ങളുമായി ബന്ധപ്പെട്ട് തൃപ്പൂണിത്തുറ സബ് ഇൻസ്പെക്ടർ രേഷ്മ, നടി ലക്ഷ്മി പ്രിയ എന്നിവർക്കെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതി മുഖ്യമന്ത്രി വി.ഡി. സതീശൻ തുടർനടപടികൾക്കായി പോലീസ് മേധാവിക്ക് കൈമാറി. ലക്ഷ്മി പ്രിയയുടെ പരാതിയിൽ തന്നെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി നിയമവിരുദ്ധമായി തടഞ്ഞുവെച്ചെന്നും അവഹേളിച്ചു ഭീഷണിപ്പെടുത്തിയെന്നുമാണ് അൻസിബയുടെ പരാതി. തനിക്കെതിരെയുള്ള നീക്കങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച അൻസിബ, നേരിട്ട മാനഹാനിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.
ോേ്േോോ്േ

