വാദം പൂർത്തിയായാൽ മൂന്നു മാസത്തിനകം വിധി പറയണം; ഹൈക്കോടതികൾക്ക് സുപ്രീംകോടതിയുടെ കർശന മാർഗനിർദേശം
ഷീബ വിജയൻ
കേസുകളിൽ വാദം കേൾക്കൽ പൂർത്തിയായിട്ടും വിധി പ്രസ്താവം അനന്തമായി നീണ്ടുപോകുന്നതിനെതിരെ സുപ്രീംകോടതി സുപ്രധാന മാർഗനിർദേശം പുറപ്പെടുവിച്ചു. ജഡ്ജിമാർ വിരമിക്കുന്നതിന് തൊട്ടുമുമ്പ് വിധി പറയുന്ന പ്രവണത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് ഈ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. വാദം പൂർത്തിയായി മൂന്നു മാസത്തിനകം വിധി പുറപ്പെടുവിക്കണമെന്നും, ഇത് ലംഘിക്കപ്പെട്ടാൽ ഹൈക്കോടതി രജിസ്ട്രാർ ജനറൽ വിവരം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസിന് ബന്ധപ്പെട്ട ബെഞ്ചിനോട് രണ്ടാഴ്ചയ്ക്കകം വിധി പ്രസ്താവിക്കാൻ ആവശ്യപ്പെടാം; അതിലും പരാജയപ്പെട്ടാൽ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റാവുന്നതാണ്.
നാലു മാസം കഴിഞ്ഞിട്ടും വിധി വരാത്ത കേസുകളിൽ കക്ഷികൾക്കും ഈ ആവശ്യമുന്നയിച്ച് ചീഫ് ജസ്റ്റിസിനെ സമീപിക്കാം. വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകളിൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിലും, ജാമ്യഹർജികളിൽ വാദം കേൾക്കുന്ന ദിവസമോ തൊട്ടടുത്ത ദിവസമോ വിധി പറയണം. ജാമ്യം അനുവദിച്ചാൽ അന്നുതന്നെ ജയിൽ അധികൃതരെ അറിയിച്ച് തടവുകാരുടെ മോചനം ഉറപ്പാക്കണം. കൂടാതെ, ഓപ്പൺ കോടതികൾ പുറപ്പെടുവിക്കുന്ന വിധി 24 മണിക്കൂറിനുള്ളിൽ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.
്ാേൈ്ിേ്ിേ

