ലഹരി കേസുകളിൽപ്പെടുന്ന പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും: ഗവർണർ
ഷീബ വിജയൻ
സംസ്ഥാനത്ത് ലഹരി കേസുകളിൽപ്പെടുന്ന പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ അറിയിച്ചു. യുവാക്കളും കുട്ടികളും ലഹരിക്ക് ഇരയാകുന്നത് തടയാൻ ആഭ്യന്തര വകുപ്പ് ആവിഷ്കരിച്ച 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' പദ്ധതിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. എക്സൈസ് വകുപ്പ് നവീകരിക്കുന്നതിനൊപ്പം സിന്തറ്റിക് ഡ്രഗ്സ്, രാസലഹരികൾ എന്നിവയുടെ ഒഴുക്ക് തടയാൻ വിദ്യാലയങ്ങൾ, ഫൈവ് സ്റ്റാർ ഹോട്ടലുകൾ, ഡിജെ പാർട്ടികൾ, റിസോർട്ടുകൾ എന്നിവ കേന്ദ്രീകരിച്ച് കർശന നിരീക്ഷണവും പരിശോധനയും നടത്തും. ലഹരിയുടെ ഉറവിടം കണ്ടെത്താൻ സംസ്ഥാന പോലീസ് മേധാവി മറ്റ് സംസ്ഥാനങ്ങളിലെ പോലീസുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ഗവർണർ വ്യക്തമാക്കി.
aqsോൗേോൗേഓോെ

