അമ്യൂസ്മെന്‍റ് പാർക്ക് അപകടം: സംസ്ഥാനത്ത് പരിശോധന ശക്തമാക്കാൻ ആവശ്യം; വെമ്പായത്തെ ഹാപ്പിലാൻഡ് അടപ്പിച്ചു
ഷീബ വിജയൻ
തിരുവനന്തപുരം വെമ്പായത്തെ ഹാപ്പിലാൻഡ് അമ്യൂസ്മെന്‍റ് പാർക്കിൽ റൈഡ് പൊട്ടി വീണുണ്ടായ അപകടത്തെ തുടർന്ന് പാർക്കിന്റെ ലൈസൻസ് പഞ്ചായത്ത് റദ്ദാക്കുകയും സ്ഥാപനം അടപ്പിക്കുകയും ചെയ്തു. പെരുന്നാൾ അവധി ദിനത്തിൽ നടന്ന അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു. ചങ്ങലകളിൽ കസേര ഘടിപ്പിച്ച് കറങ്ങുന്ന റൈഡിന്റെ വെൽഡിംഗ് ഇളകിയാണ് തകർന്നുവീണത്. അപകടം നടന്നിട്ടും മറ്റ് റൈഡുകൾ പ്രവർത്തിപ്പിച്ചതായും കൃത്യസമയത്ത് ആംബുലൻസ് സൗകര്യം ലഭ്യമാക്കിയില്ലെന്നും ആക്ഷേപമുണ്ട്. സംഭവത്തിൽ ഉടമ അടക്കം അഞ്ചുപേർക്കെതിരെ വെഞ്ഞാറമൂട് പോലീസ് മനപൂർവമല്ലാത്ത നരഹത്യാ ശ്രമത്തിന് കേസെടുത്തു. കഴിഞ്ഞ ഓണക്കാലത്തും ഇവിടെ ഒരു മരണം സംഭവിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും താൽക്കാലിക മേളകളിലും സുരക്ഷാ പരിശോധന കടുപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.
dxcxxzxzzx

