ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: മുഖ്യപ്രതി ഉൾപ്പെടെ 19 പേർ അറസ്റ്റിൽ


ശാരിക l കേരളം

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയും സിപിഎം പ്രവർത്തകനുമായ ദിനകറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ഈ അക്രമ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 19 ആയി ഉയർന്നു. കണ്ടാലറിയാവുന്ന മുന്നൂറോളം പേർക്കെതിരെയാണ് പോലീസ് നിലവിൽ കേസെടുത്തിരിക്കുന്നത്.

വധശ്രമം, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപമുണ്ടാക്കൽ, സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, അന്യായമായി തടഞ്ഞുവെക്കൽ, മനഃപൂർവ്വം പരിക്കേൽപ്പിക്കൽ ഉൾപ്പെടെയുള്ള കടുത്ത കുറ്റകൃത്യങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. മ്യൂസിയം പോലീസ് സ്റ്റേഷനിലാണ് ഈ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അതേസമയം, ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ അക്രമത്തിനിടയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ആക്രമിച്ച സംഭവത്തിലും പോലീസ് പ്രത്യേകമായി കേസെടുത്തിട്ടുണ്ട്. അക്രമത്തിൽ പരിക്കേറ്റ പോലീസുകാർ ഉന്നത ഉദ്യോഗസ്ഥർക്ക് മുന്നിൽ നേരിട്ട് മൊഴി നൽകുകയും ചെയ്തു.

article-image

dssfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed