അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു


ശാരിക

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് ഹൈക്കോടതിയുടെ താത്കാലിക ആശ്വാസം. കോട്ടയം വിജിലൻസ് കോടതി വിധിച്ച ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ചു. നാല് വർഷത്തെ തടവുശിക്ഷ ചോദ്യം ചെയ്ത് തച്ചങ്കരി നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഈ നടപടി. കഴിഞ്ഞ സെപ്റ്റംബർ 18 മുതൽ അദ്ദേഹം ജയിലിൽ കഴിയുകയായിരുന്നു.

2003 ജനുവരി 1 മുതൽ 2007 ജൂലൈ 7 വരെയുള്ള കാലയളവിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 135 ശതമാനം അധിക വരുമാനം ഉണ്ടാക്കിയെന്നും, 64 ലക്ഷത്തോളം രൂപയുടെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നുമാണ് തച്ചങ്കരിക്കെതിരെയുള്ള വിജിലൻസ് കേസ്. കൂടാതെ, സ്ഥലം വാങ്ങിയ വകയിൽ സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കാതെ സർക്കാരിന് സാമ്പത്തിക നഷ്ടം വരുത്തിയെന്ന കണ്ടെത്തലും വിജിലൻസ് കോടതി ശരിവെച്ചിരുന്നു.

2013-ൽ തൃശൂർ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച ഈ കേസിൽ പിന്നീട് കോട്ടയം വിജിലൻസ് കോടതിയാണ് അദ്ദേഹത്തിന് ശിക്ഷ വിധിച്ചത്. ആലപ്പുഴ മാമ്പുഴക്കരി കരുവേലിത്തറ പരേതനായ കെ.സി. കുരുവിളയുടെ മക്കളായ ബോബി കുരുവിള, അലക്‌സാണ്ടർ കരുവേലിത്തറ എന്നിവർ സമർപ്പിച്ച ഹർജിയിലായിരുന്നു നേരത്തെ കോടതിയുടെ ശിക്ഷാവിധി.

article-image

േ്മന്േന

You might also like

  • Lulu Exchange
  • Straight Forward

Most Viewed