പോർക്ക് മന്തിയുമായി റംസാൻ ആശംസ: ചേർത്തലയിൽ യുവാവിനെതിരെ കേസ്


ഷീബ വിജയൻ

ആലപ്പുഴ: ചേർത്തലയിൽ പോർക്ക് മന്തിയുടെ ചിത്രം ഉപയോഗിച്ച് റംസാൻ ആശംസ പോസ്റ്റർ പ്രചരിപ്പിച്ച സംഭവത്തിൽ രതീഷ് പണിക്കർ എന്നയാൾക്കെതിരെ പോലീസ് കേസെടുത്തു. മനഃപൂർവം ലഹള ഉണ്ടാക്കാൻ പ്രകോപനം സൃഷ്ടിച്ചു എന്ന കുറ്റത്തിനാണ് നടപടി. നേരത്തെ ഇതേ ഹോട്ടലിന്റെ (മെഹർ മന്തി) പേരിൽ ശ്രീകൃഷ്ണ വിഗ്രഹത്തിന് മുന്നിൽ മന്തി വെച്ചുള്ള വിഷു ആശംസ പോസ്റ്റർ പ്രചരിച്ചതും വിവാദമായിരുന്നു.

വിഷു പോസ്റ്റർ വിവാദത്തിൽ ഹോട്ടൽ ഉടമ ഹർഷാദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, താൻ ഇത്തരത്തിൽ പോസ്റ്റർ തയ്യാറാക്കിയിട്ടില്ലെന്നും പുറത്തുനിന്നുള്ള ആരോ അപകീർത്തിപ്പെടുത്താൻ ചെയ്തതാണെന്നുമാണ് ഉടമയുടെ വിശദീകരണം. നിലവിൽ ഹോട്ടലിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

article-image

ോ്േോോ്േോ്േോേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed