ടൗൺഷിപ്പിലെ വീട്ടിൽ വിള്ളലില്ലെന്ന് മന്ത്രി കെ. രാജൻ; ഊരാളുങ്കലിന് ഗ്യാരണ്ടി


ഷീബ വിജയൻ

കൽപറ്റ: വയനാട് പുനരധിവാസ ടൗൺഷിപ്പിലെ വീട്ടിൽ വിള്ളലുണ്ടെന്ന വാർത്തകൾ തള്ളി റവന്യൂ മന്ത്രി കെ. രാജൻ. മേൽക്കൂരയിൽ നേരിയ നനവ് മാത്രമാണുള്ളതെന്നും വിള്ളലുകൾ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. വീടുകൾ കൈമാറുന്നതിന് മുൻപ് 58 ഘട്ട ഗുണനിലവാര പരിശോധനകൾ ഉറപ്പാക്കുന്നുണ്ട്. താമസം തുടങ്ങിയ ശേഷം എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ നിർമ്മാണത്തിന് നേതൃത്വം നൽകിയ ഊരാളുങ്കൽ സൊസൈറ്റി മറുപടി പറയേണ്ടി വരുമെന്നും അത് സർക്കാരിന്റെ ഉറപ്പാണെന്നും മന്ത്രി പറഞ്ഞു.

article-image

qaSa

You might also like

  • Lulu Exchange
  • Straight Forward

Most Viewed