ഫലം വരും മുമ്പുള്ള മുഖ്യമന്ത്രി ചർച്ചയിൽ തെറ്റില്ല; ഇത് തന്നെയാണ് കോൺഗ്രസിന്‍റെ രീതി: എം.കെ രാഘവനെ തള്ളി കെ. സുധാകരൻ
ഷീബ വിജയൻ
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചർച്ചകൾ നടത്തുന്നതിൽ തെറ്റില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ഇത്തരം ചർച്ചകൾ കോൺഗ്രസിന്റെ രീതിയാണെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. ചർച്ചകൾ യുഡിഎഫിന്റെ മനോവീര്യം തകർക്കുമെന്നും എംപിമാരെ മത്സരിപ്പിക്കാത്തത് ചിലരുടെ പിടിവാശിയാണെന്നും ആരോപിച്ച എം.കെ രാഘവനെ സുധാകരൻ പൂർണ്ണമായും തള്ളി.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡാണെന്നും ജനാധിപത്യ സംവിധാനത്തിൽ എല്ലാവർക്കും അഭിപ്രായങ്ങൾ പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഫലം വരുന്നതിന് മുൻപേയുള്ള ഇത്തരം ചർച്ചകൾ ഉചിതമല്ലെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാമും പ്രതികരിച്ചു. ഇത് മുന്നണിയുടെ ഐക്യത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് ലീഗ് നേതൃത്വം.
adswads



