ബഹ്‌റൈനിൽ സർക്കാർ വെബ്‌സൈറ്റുകൾക്കും ഇ-സേവനങ്ങൾക്കും സാങ്കേതിക തടസ്സം; പരിഹരിക്കാൻ നടപടി തുടരുന്നു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനിലെ ചില സർക്കാർ സേവനങ്ങൾക്കും വെബ്‌സൈറ്റുകൾക്കും സിസ്റ്റങ്ങൾക്കും താത്കാലികമായി സാങ്കേതിക തടസ്സങ്ങൾ നേരിടുന്നതായി ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി (iGA) അറിയിച്ചു. തകരാറുകൾ പരിഹരിക്കാനും ആപ്ലിക്കേഷനുകൾ എത്രയും വേഗം സാധാരണ നിലയിലാക്കാനും വിദഗ്ധ സംഘം തീവ്രമായി പരിശ്രമിക്കുകയാണെന്ന് അതോറിറ്റി വ്യക്തമാക്കി.
സേവനങ്ങൾ തടസ്സമില്ലാതെ ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നത് ഉറപ്പാക്കാൻ എല്ലാ സിസ്റ്റങ്ങളും പൂർണ്ണതോതിൽ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. സാങ്കേതിക തടസ്സങ്ങൾ മൂലം ഉപഭോക്താക്കൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ അതോറിറ്റി ഖേദം പ്രകടിപ്പിച്ചു. സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും ഏറ്റവും മികച്ച രീതിയിൽ അവ ലഭ്യമാക്കുന്നതിനും അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്നും ഔദ്യോഗിക അറിയിപ്പിൽ പറഞ്ഞു.
sddfs



