ഇത്രയും അപമാനിച്ചില്ലേ, ഇനിയെന്ത് ഒത്തുതീർപ്പ്? സെറ്റിൽ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല'; ഹരീഷ് കണാരന് മറുപടിയുമായി ബാദുഷ
ഷീബ വിജയ൯
ഹരീഷ് കണാരനെ വിളിച്ച് എല്ലാം സെറ്റിൽ ചെയ്യാമെന്ന് പറഞ്ഞിട്ടില്ലെന്ന് നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷ. ഹരീഷിനേയും ഭാര്യയേയും വിളിച്ചിരുന്നുവെന്നും എന്നാൽ അവർ ഫോണെടുത്തില്ലെന്നുമാണ് ബാദുഷ പറയുന്നത്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു ബാദുഷയുടെ പ്രതികരണം. ''ഹരീഷിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും ഞാൻ വിളിച്ചിരുന്നു. അവർ ഫോൺ എടുത്തില്ല. അന്നു തന്നെ നിർമ്മലിനെ വിളിച്ചു ഞാൻ കാര്യങ്ങൾ സംസാരിച്ചു. ഞാൻ സെറ്റിൽ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല. ഈ ജനങ്ങളുടെ മുന്നിൽ ഇത്രക്കും അപമാനിതനാക്കിയിട്ട് ഇനി എന്ത് ഒത്ത് തീർപ്പ്? എനിക്ക് പറയാനുള്ളതെല്ലാം എന്റെ റേച്ചൽ സിനിമയുടെ റിലീസിന് ശേഷം മാധ്യമങ്ങൾക്കു മുന്നിൽ തുറന്ന് പറയും. അത് വരെ എനിക്ക് എതിരെ കൂലി എഴുത്ത് കാരെ കൊണ്ട് ആക്രമിച്ചോളൂ. ഈ അവസ്ഥയിൽ എന്നോടൊപ്പം കൂടെ നിൽക്കുന്ന എന്റെ എല്ലാ പ്രിയപ്പെട്ടവരോടും ഒരു പാട് നന്ദി'' എന്നാണ് ബാദുഷയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം 'മധുരകണക്ക്' എന്ന സിനിമയുടെ തിയേറ്റർ വിസിറ്റിനിടെ യൂട്യൂബർമാരോട് സംസാരിക്കവെയാണ് ഹരീഷ്, ബാദുഷ വിളിച്ചുവെന്ന് പറഞ്ഞത്. ബാദുഷയുമായുള്ള പ്രശ്‌നം സെറ്റിൽ ചെയ്‌തോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ബാദുഷ വിളിച്ച് സംസാരിച്ചു, എല്ലാം സെറ്റിൽ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ടെന്നുമാണ് ഹരീഷ് പറഞ്ഞത്. ഈ വിഡിയോ പങ്കുവച്ചു കൊണ്ടായിരുന്നു ബാദുഷയുടെ പ്രതികരണം.
sddsfdsd
