മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം


ഷീബ വിജയൻ

മലപ്പുറം I കാർ ബൈക്കിലിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. തിരുവന്നാവായ പട്ടർ നടക്കാവ് മുട്ടിക്കാട് സ്വദേശി വലിയ പീടിയേക്കൽ അഹമ്മദ് കുട്ടി മാഷിന്റെ മകൻ സിദ്ധീഖ്‌, ഭാര്യ റീഷാ മൻസൂർ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പുത്തനത്താണി തിരുനാവായ റോഡിലെ ചന്ദനക്കാവ് ഇഖ്ബാൽ നഗറിലാണ് അപകടം. ഇരുവരും സഞ്ചരിച്ച ബൈക്കും എതിർ ദിശയിൽ വന്ന കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. ഒരു വർഷം മുൻപാണ് ഇവരുടെയും വിവാഹം കഴിഞ്ഞത്.

article-image

്ുുി്്ി

You might also like

  • Straight Forward

Most Viewed