രാഹുൽ മാങ്കൂട്ടത്തിലിന് ഇനി നിയമസഭയില്‍ പ്രത്യേക ബ്ലോക്ക്


ഷീബ വിജയൻ

തിരുവനന്തപുരം I കോൺഗ്രസ് പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് നിയമസഭയില്‍ ഇനി പ്രത്യേക ബ്ലോക്ക്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് നിയമസഭാ സ്പീക്കര്‍ എ.എൻ. ഷംസീര്‍ മാധ്യമങ്ങളെ അറിയിച്ചു. സഭയില്‍ വരുന്നതില്‍ തീരുമാനിക്കേണ്ടത് രാഹുലാണെന്നും ഇതുവരെ അവധി അപേക്ഷ കിട്ടിയിട്ടില്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേർത്തു. തിങ്കളാഴ്ച മുതൽ ഒക്ടോബർ 10 വരെയാണ് സമ്മേളനം.

article-image

XZXXZXZ

You might also like

Most Viewed