സംസ്ഥാന അധ്യാപക അവാർഡ് പ്രഖ്യാപിച്ചു; 22 പേർക്ക് പുരസ്കാരം


ഷീബ വിജയൻ 

തിരുവനന്തപുരം I ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി 22 പേർക്കാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പുരസ്കാരം പ്രഖ്യാപിച്ചത്. എൽ.പി, യു.പി, സെക്കന്ററി വിഭാഗങ്ങളിൽ അഞ്ച് അധ്യാപകരെ വീതവും ഹയർ സെക്കൻഡറി വിഭാഗത്തിൽ 4 അധ്യാപകരെയും, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിൽ മൂന്ന് അധ്യാപകരെയുമാണ് അവാർഡിന് തെരഞ്ഞെടുത്തത്. എൽ.പി വിഭാഗത്തിൽ നിന്നും 22, യു.പി. വിഭാഗത്തിൽ നിന്നും 12, ഹൈസ്‌ക്കൂൾ വിഭാഗത്തിൽ നിന്നും 19, ഹയർ സെക്കന്ററി വിഭാഗത്തിൽ നിന്നും ഒമ്പത്, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ നിന്നും മൂന്ന് എന്നിങ്ങനെ ആകെ 65 ശുപാർശകൾ ലഭിച്ചിരുന്നു. ജില്ല കലക്ടർ ചെയർമാൻ ആയ ജില്ലാതല സെലക്ഷൻ കമ്മിറ്റിയാണ് ഇവരെ ശുപാർശ ചെയ്തത്. ഇതിൽനിന്ന് പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവർത്തനം പരിഗണിച്ചും മാതൃക ക്ലാസ്സ് അവതരണം, അഭിമുഖം എന്നിവയിലെ പ്രകടനം വിലയിരുത്തിയുമാണ് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും പൊതുവിദ്യാഭ്യാസ ഡയറക്ടർ കൺവീനറും എസ്.സി.ഇ.ആർ.ടി, എസ്.എസ്.കെ, എസ്.ഐ.ഇ.ടി എന്നീ സ്ഥാപനങ്ങളിലെ ഡയറക്ടർമാരും അംഗങ്ങളായ സമിതി സംസ്ഥാന അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. അധ്യാപക അവാർഡുകൾ ഈ മാസം പത്തിന് ഉച്ച കഴിഞ്ഞ് 2.30 മണിക്ക് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വച്ച് വിതരണം ചെയ്യും.

article-image

ASASASSA

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed