സംസ്ഥാന സർക്കാരിന്‍റെ ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം


ഷീബ വിജയൻ 

തിരുവനന്തപുരം I സംസ്ഥാന സർക്കാരിന്‍റെ ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കമാകും. വൈകുന്നേരം ആറിന് തിരുവനന്തപുരം കനകക്കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, തുടങ്ങിയവർ പരിപാടിയുടെ ഭാഗമാകും. സിനിമ താരങ്ങളായ രവി മോഹന്‍, ബേസിൽ ജോസഫ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥികൾ ആകും. ഈ മാസം ഒന്‍പതിന് ഘോഷയാത്രയോടെയാണ് ഓണാഘോഷത്തിന് സമാപനം കുറിക്കുക. മാനവീയം വീഥിയിൽ ഗവർണർ രാജേന്ദ്ര ആർലേക്കറാണ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുക.

article-image

SSDSAADSDS

You might also like

Most Viewed