കണ്ണൂരിൽ വൻ ലഹരിവേട്ട; എംഡിഎംഎയും കഞ്ചാവും പിടികൂടി


ഷീബ വിജയൻ

കണ്ണൂര്‍ I കണ്ണൂരിൽ വൻ ലഹരിവേട്ട. എടക്കാട് ആറ്റാടപ്പയിലെ വീട്ടില്‍ നിന്ന് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും പിടികൂടി. സംഭവത്തില്‍ വിഷ്ണു പി.പി. എന്നയാളെ പോലീസ് പിടികൂടി. 141.4 ഗ്രാം എംഡിഎംഎയും 21.61 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമാണ് കണ്ടെത്തിയത്. വില്‍പനയ്ക്കായാണ് ലഹരിമരുന്നുകള്‍ സൂക്ഷിച്ചതെന്നാണ് വിവരം. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന.

article-image

ASASAS

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed