പീഡന കേസിൽ വേടൻ ഒളിവിൽ; സംഗീത പരിപാടി മാറ്റിവച്ചു


ഷീബ വിജയൻ 

കൊച്ചി I സ്ത്രീപീഡനക്കേസിൽ ഒളിവിൽ കഴിയുന്ന റാപ്പർ വേടന്‍റെ സംഗീത പരിപാടി മാറ്റിവച്ചു. ശനിയാഴ്ച കൊച്ചി ബോൾഗാട്ടി പാലസിലെ ഓളം ലൈവ് എന്ന പരിപാടിയാണ് മാറ്റിവെച്ചത്. പരിപാടിക്കെത്തിയാൽ വേടനെ അറസ്റ്റ് ചെയ്യാനായിരുന്നു പോലീസിന്‍റെ തീരുമാനം. അതേസമയം മറ്റൊരു ദിവസം പരിപാടി നടത്തുമെന്ന് സംഘാടകർ അറിയിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുൻകൂർ ജാമ്യത്തിനായി റാപ്പർ വേടൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല.

അതേസമയം വേടനുമായി യുവതിയുടെ സാമ്പത്തിക ഇടപാടുകൾ പോലീസ് സ്ഥിരീകരിച്ചു. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നുമാണ് യുവതി മൊഴി നൽകിയത്.

article-image

SDDFSDSFDFS

You might also like

  • Straight Forward

Most Viewed