കോട്ടയം മെഡിക്കല്‍ കോളജിലെ അപകടം: രക്ഷാപ്രവര്‍ത്തനം വൈകിയില്ലെന്ന് ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജില്ലാ കളക്ടര്‍

ഷീബ വിജയൻ
കോട്ടയം I കോട്ടയം മെഡിക്കല്‍ കോളജിലെ ആശുപത്രി കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ജില്ലാ കലക്ടര്‍ ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകിയിട്ടില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് മുന്‍പ് ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും ഇല്ലായിരുന്നുവെന്നും ജോണ്‍ വി. സാമുവലിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ആരോഗ്യ മന്ത്രി, ആരോഗ്യ വകുപ്പ് സെക്രട്ടി, ചീഫ് സെക്രട്ടറി എന്നിവര്‍ക്കാണ് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. തിരുവനന്തപുരത്ത് നേരിട്ട് എത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. സമഗ്ര റിപ്പോര്‍ട്ട് ആണ് സമര്‍പ്പിച്ചത്.
DSDFSFDFDS