നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

ഷീബ വിജയൻ
കൊച്ചി I നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. പി. എസ്. ഷംനാസിന്‍റെ പരാതിയിലാണ് കേസ്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വഞ്ചനയിലൂടെ 1.90 കോടി രൂപ തട്ടിയെടുത്തു എന്നാണ് പരാതിയിൽ ആരോപിക്കുന്നത്. തലയോലപ്പറമ്പ് പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. നിവിൻ പോളി നായകനായ മഹാവീര്യർ എന്ന ചിത്രത്തിന്‍റെ സഹനിർമാതാവാണ് പി. എസ്. ഷംനാസ്. മഹാവീര്യർ സാമ്പത്തികമായി പരാജയപ്പെട്ട സിനിമയായിരുന്നു. 'ആക്ഷൻ ഹീറോ ബിജു 2' എന്ന ചിത്രത്തിന്റെ റൈറ്റ്സ് നൽകി ഷംനാസിൽ നിന്ന് ഒരുകോടി 95 ലക്ഷം രൂപ വാങ്ങിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ഇത് മറച്ചുവെച്ച് മറ്റൊരാൾക്ക് അഞ്ച് കോടിക്ക് സിനിമയുടെ വിതരണാവകാശം നൽകിയെന്നും നിവിൻ പോളിയുടെ 'പോളി ജൂനിയർ' എന്ന കമ്പനി ഇതിന്റെ പേരിൽ മുൻകൂറായി രണ്ട് കോടി രൂപ കൈപ്പറ്റിയെന്നും എഫ്.ഐ.ആറിൽ പറയുന്നു.
ADSADSADS