നിപ്പ: കേന്ദ്രസംഘം കേരളത്തിലേക്ക്


ഷീബ വിജയൻ

കോഴിക്കോട്: കേരളത്തില്‍ നിപ്പ മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്രസംഘം കേരളത്തിലെത്തും. നാഷണല്‍ ഔട്ട്‌ബ്രേക്ക് റെസ്‌പോണ്‍സ് ടീം സംസ്ഥാനം സന്ദര്‍ശിക്കും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് മന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍. മുന്‍കരുതല്‍ നടപടിയുടെ ഭാഗം കൂടിയായിട്ടാകും കേന്ദ്ര സംഘം കേരളത്തിലെത്തുക. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മസ്തിഷ്‌കമരണം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയായ യുവതിക്കാണ് നിപ്പ സ്ഥിരീകരിച്ചത്.

അതേസമയം, പാലക്കാട് തച്ചനാട്ടുകരയില്‍ നിപ്പ സ്ഥിരീകരിച്ച യുവതിയെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. യുവതിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള പത്തു വയസുകാരിയെ നേരിയ പനിയെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തച്ചനാട്ടുകര, കരിമ്പുഴ പഞ്ചായത്തുകളിലെ കണ്ടെയ്‌ന്മെന്‍റ് സോണുകളില്‍ കനത്ത സുരക്ഷ തുടരുകയാണ്.

article-image

adsdfsadsads

You might also like

Most Viewed