അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾകലോത്സവം തൃശ്ശൂരിലും കായികമേള തിരുവനന്തപുരത്തും

തിരുവനന്തപുരം: അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾകലോത്സവം, കായികമേള ശാസ്ത്രമേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം തൃശ്ശൂരിലും കായികമേള തിരുവനന്തപുരത്തും ശാസ്ത്ര മേള പാലക്കാട്ടും സ്പെഷ്യൽ സ്കൂൾ മേള മലപ്പുറത്തും നടക്കും.
ഈ വർഷം 63ആമത് സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്താണ് നടന്നത്. 1008 പോയന്റുകൾ നേടി തൃശ്ശൂർ ജില്ല ഒന്നാം സ്ഥാനവും പാലക്കാട് -1007ഉം പോയിന്‍റുകൾ നേടിയിരുന്നു. കായിക മേള ‘സ്കൂൾ ഒളിമ്പിക്സ്’ എന്ന പേരിലാണ് നടത്തുന്നത്.
jhjkhj