ഔദ്യോഗിക പരിപാടികളിൽ ഔദ്യോഗിക ചിഹ്നങ്ങൾ മതി’; ഗവർണറെ നിലപാട് അറിയിക്കാൻ സർക്കാർ


ഷീബ വിജയൻ
തിരുവന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിൽ ഗവർണറെ നിലപാട് അറിയിക്കാൻ സർക്കാർ. സർക്കാർ നിലപാട് വ്യക്തമാക്കി ഗവർണർക്ക് കത്ത് നൽകും. മുഖ്യമന്ത്രിയാണ് കത്ത് നൽകുക. സർക്കാരിൻെറ ഔദ്യോഗിക ചിഹ്നങ്ങളാണ് ഔദ്യോഗിക പരിപാടികളിൽ ഉപയോഗിക്കേണ്ടതെന്നും സർക്കാർ ഗവർണറെ അറിയിക്കും.

രാജ്ഭവനിൽ സംഘടിപ്പിച്ച സ്കൗട്ട് ആൻഡ് ഗൈഡ്സ് സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ നിന്നും മന്ത്രി വി.ശിവൻകുട്ടി ഇറങ്ങി വന്നതിനെതിരെ രൂക്ഷ വിമർശനമാണ് രാജ്ഭവന്റെ ഭാഗത്തു നിന്നുമുണ്ടായത്. ഔദ്യോഗിക പരിപാടികളിൽ ആർ.എസ്.എസിന്റെ ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുക അംഗീകരിക്കാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലായിരുന്നു സർക്കാർ. ഗവർണർ ഭരണഘടനാ വിരുദ്ധമായ നിലപാട് എടുക്കുന്നുവെന്നായിരുന്നു മന്ത്രിമാരുടെ പ്രതികരണം. പിന്നാലെ രാജ്ഭവനിലെ എല്ലാ പരിപാടികളിലും ഭാരതാംബചിത്രവും പുഷ്പാർച്ചനയും നടത്താൻ ഗവർണർ നിർദേശം നല്കിയിരുന്നു.

article-image

saADSDSADSA

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed