ഒറ്റയാന്മാർ ഒറ്റപ്പെടും; അൻവറിന്‍റെ കാര്യത്തിൽ സതീശൻ പറഞ്ഞത് തന്നെയാണ് മുന്നണി തീരുമാനം: സണ്ണി ജോസഫ്


ഷീബ വിജയൻ

തിരുവനന്തപുരം: അൻവറിനെ കൈവിട്ട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഒറ്റയാന്മാർ ഒറ്റപ്പെടും. അവർ ആദ്യം ഒറ്റയ്ക്ക് നടക്കും പിന്നെ ഒറ്റപ്പെടുമെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. നിലന്പൂരിൽ അൻവർ വോട്ട് പിടിക്കുമെന്ന് നേരത്തെ അറിയാമായിരുന്നു. എന്നാൽ അൻവർ വോട്ട് പിടിച്ചാലും യുഡിഎഫിന് തിളക്കമാർന്ന ജയം ലഭിക്കുമെന്ന് യുഡിഎഫ് ജയിക്കുമെന്ന് ഉറപ്പായിരുന്നു. അൻവറിന്‍റെ കാര്യത്തിൽ സതീശൻ പറഞ്ഞത് തന്നെയാണ് മുന്നണി തീരുമാനം. അടച്ച വാതിൽ തുറക്കാൻ താക്കോൽ ഉണ്ടല്ലോ എന്ന് പറഞ്ഞത് പൊതു നിലപാടാണ്. അൻവറിന്‍റെ കാര്യത്തിൽ അല്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

article-image

saddsadasdsa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed