കുളത്തൂപ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി


ഷീബ വിജയൻ

കൊല്ലം: കുളത്തൂപ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. കുളത്തുപ്പുഴ സ്വദേശിനി രേണുക(36) ആണ് മരിച്ചത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് സാനുകുട്ടൻ ഒളിവിലാണ്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. ഇരുവരും തമ്മിലുള്ള വഴക്കിനിടെ കൈയിൽ കിട്ടിയ കത്രിക ഉപയോഗിച്ച് രേണുകയുടെ കഴുത്തിനും പുറത്തും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇവരെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാനുവിന് രേണുകയെ സംശയമായിരുന്നുവെന്നും നിരന്തരം ഇതുസംബന്ധിച്ച് ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.

article-image

adswadsdsa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed