കരൾ മാറ്റിവെക്കാൻ സുമനസ്സുകളുടെ കാരുണ്യം തേടി ബഹ്റൈൻ പ്രവാസി


പ്രദീപ് പുറവങ്കര

മനാമ: കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി സുമനസ്സുകളുടെ സഹാ‍യം തേടി ബഹ്റൈൻ പ്രവാസി യുവാവ്. പത്തനംതിട്ട അടൂർ സ്വദേശി ജിനു സാമുവൽ (34) ആണ് ചികിത്സക്ക് പണം കണ്ടെത്താനായി ശ്രമിക്കുന്നത്.

15 വർഷത്തോളമായി ബഹ്റൈൻ പ്രവാസിയായ ജിനു സിത്ര‍യിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഓഫിസ് അഡ്മിനായി ജോലിചെയ്യുന്നതിനിടെ മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. തുടർന്ന് ചികിത്സക്കായി നാട്ടിലേക്കു പോയി. ഇതിനിടയിലാണ് രോഗം കരളിനെ ബാധിക്കുന്നത്. പിന്നീട് കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സ തേടി. ഇപ്പോൾ അസുഖം ഗുരുതരമായതിനാൽ കരൾ മാറ്റിവെക്കാനാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. നിലവിൽ തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്.

ഏകദേശം 30 ലക്ഷത്തോളം രൂപയാണ് ശസ്ത്രക്രിയക്ക് ആവശ്യമായുള്ളത്. ഇതിനോടകം പത്ത് ലക്ഷത്തോളം ചികിത്സക്കായി ചെലവാക്കിയിട്ടുമുണ്ട്. കരൾ മാറ്റിവെക്കാനും തുടർചികിത്സക്കും സാധിക്കാത്ത വിധം പ്രയാസത്തിലാണ് ഇദ്ദേഹത്തിന്റെ കുടുംബം. പിതാവ് ഓട്ടോ ഓടിച്ചാണ് കുടുംബം പുലർത്തുന്നത്. കുടുംബത്തിൽ സമാന ബ്ലഡ് ഗ്രൂപ്പുള്ളവരായി മറ്റാരും ഇല്ലാത്തത് കാരണം മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയാണ് ജിനുവിന്റെ കുടുംബം. അത് ലഭിക്കുകയാണെങ്കിൽ ഏത് നിമിഷവും ശസ്ത്രക്രിയക്കായി ഒരുങ്ങേണ്ടിവരുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്.

ഇതിനായി സുമനസ്സുകളുടെ കാരുണ്യത്തിനായി കാത്തിരിക്കുകയാണ് ഇവർ. അക്കൗണ്ട് വിവരങ്ങൾ: പേര്: sanju jinu, അക്കൗണ്ട് നമ്പർ: 16954100002252 Bank : Federal bank IFSC : FDRL0001695 Branch : Manakala, ഫോൺ: 8891901793.

article-image

ോേി

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed