'തുടരും' എന്റെ സിനിമയുടെ കോപ്പിയടി; സംവിധായകൻ സനൽ കുമാർ ശശിധരൻ

ഷീബ വിജയൻ
കൊച്ചി: തുടരും സിനിമക്കെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. 'തുടരും' സിനിമ ഞാൻ കണ്ടുവെന്നും. അത് എന്റെ ചിത്രത്തിൽ നിന്ന് മോഷ്ടിച്ചതാണെന്നാണ് സനൽ കുമാർ ആരോപിക്കുന്നത്. തുടരും എന്ന സിനിമ കണ്ടു. 2020 ൽ ഞാൻ എഴുതിയ തീയാട്ടം എന്ന സിനിമയിൽ നിന്ന് മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതാണ് തുടരും. അതിന്റെ സാരാംശം എന്താണെന്ന് മനസിലാക്കാനുള്ള തിരിച്ചറിവ് അവർക്കില്ലാതായി പോയി. തന്റെ ചിത്രത്തിലെ നായകൻ ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണെന്നും പൊലീസ് കൊലപാതക കുറ്റത്തിന് കുടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടരും എന്ന ചിത്രത്തിൽ മോഹൻലാൽ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് എത്തുന്നത്. കൊന്നാൽ പാപം തിന്നാൽ തീരും എന്ന എന്റെ തിരക്കഥയിലെ ഒരു അവശ്യ ഡയലോഗ് ഒരാവശ്യവും ഇല്ലാഞ്ഞിട്ടും ഇതിൽ പറയുന്നുണ്ട്. മഞ്ജു വാര്യർ, ടൊവിനോ തോമസ്, മുരളി ഗോപി, സുധീർ കരമന തുടങ്ങിയവർ അഭിനയിക്കുന്ന സിനിമയായി അതിന്റെ നിർമാണം നടത്തുന്നതിനും ധാരണയായിരുന്നു. തിരക്കഥ ഇവരൊക്കെ വായിച്ചിട്ടുള്ളതുമാണ്. അഞ്ചു വർഷങ്ങൾ വലിയൊരു കാലയളവായതുകൊണ്ട് അവരത് മറന്നുപോയെക്കാൻ സാധ്യതയുണ്ട്. തീയാട്ടം എന്ന സിനിമയുടെ തിരക്കഥ ഫേസ്ബുക്കിൽ പങ്കുവെക്കുമെന്നും അതുവഴി ആളുകൾക്ക് സമാനതകൾ കണ്ടെത്താൻ കഴിയുമെന്നും സംവിധായകൻ പറഞ്ഞു.
DSWADASDASADS