രാജ്ഭവനിൽ ഗോൾവാൾക്കറുടെ ചിത്രം; പ്രതിഷേധവുമായി എസ്എഫ്ഐ; കസ്റ്റഡിയിലെടുത്ത് നീക്കി


ഷീബ വിജയൻ

തിരുവനന്തപുരം: രാജ്ഭവനിൽ ഗോൾവാൾക്കറുടെയും ഹെഡ്‌കെവാറിന്‍റെയും ചിത്രങ്ങൾ പതിച്ച സംഭവത്തിൽ ഗവർണർക്കെതിരേ പ്രതിഷേധവുമായി എസ്എഫ്ഐ. ഗാന്ധിജിയുടെയും അബ്ദേക്കറുടെയും പോസ്റ്ററുകളുമായി എത്തിയായിരുന്നു പ്രതിഷേധം. രാജ്ഭവന്റെ മതിലില്‍ ഈ ചിത്രങ്ങള്‍ പതിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് നീക്കി.

പ്രതിഷേധം മുന്നില്‍കണ്ട് രാജ്ഭവന്‍ പരിസരത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. ചില പ്രവർത്തകരെ പോലീസ് ബലപ്രയോഗത്തിലൂടെ നീക്കി. മറ്റുള്ളവർ ഇപ്പോഴും പ്രദേശത്ത് കൂടിനിന്ന് പ്രതിഷേധിക്കുകയാണ്.

article-image

asaadsas

You might also like

Most Viewed