അണിയറയില്‍ യഥാര്‍ഥ സഖ്യം കോണ്‍ഗ്രസും ബിജെപിയും തമ്മിൽ; ഇന്ത്യാ സഖ്യം വിട്ട് ആം ആദ്മി പാര്‍ട്ടി


ശാരിക

ന്യൂഡൽഹി: ഇന്ത്യാ സഖ്യം വിട്ട് ആം ആദ്മി പാര്‍ട്ടി. 2024 ലോക്‌സഭ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരുന്നു സഖ്യമെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ അറിയിച്ചു. അണിയറയില്‍ യഥാര്‍ഥ സഖ്യം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്നും മോദിക്ക് രാഷ്ട്രീയ ഗുണം ചെയ്യുന്ന കാര്യങ്ങള്‍ മാത്രമേ രാഹുല്‍ ഗാന്ധി പറയൂവെന്നും പാര്‍ട്ടി വക്താവ് അനുരാഗ് ദണ്ഡ പറഞ്ഞു.

ഗാന്ധി കുടുംബത്തെ ജയിലില്‍ പോകുന്നതില്‍ നിന്നും മോദി രക്ഷിക്കുന്നു. സാധാരണക്കാരായ ജനങ്ങള്‍ക്ക് സ്‌കൂളുകള്‍, ആശുപത്രികള്‍, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതില്‍ ഇരുകൂട്ടര്‍ക്കും താത്പര്യമില്ല – അദ്ദേഹം എക്‌സില്‍ കുറിച്ചു. ബിഹാര്‍ അടക്കമുള്ള നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് പാര്‍ട്ടി തീരുമാനം.

ഇന്ത്യന്‍ രാഷ്ട്രീയത്തെ ശുദ്ധീകരിക്കണമെങ്കില്‍ അണിയറയിലെ ഈ സഖ്യം നാം അവസാനിപ്പിക്കണമെന്നും അദ്ദേഹം കുറിച്ചു. രാഹുല്‍ ഗാന്ധിയും മോദിയും പൊതുവേദികളില്‍ പ്രതിയോഗികളായി പ്രത്യക്ഷപ്പെട്ടേക്കാം. എന്നാല്‍ രാഷ്ട്രീയ നിലനില്‍പ്പിനു വേണ്ടി പരസ്പരം ജാമ്യം നല്‍ക്കുകയാണ് ഇരുവരും എന്നതാണ് യഥാര്‍ഥ സത്യം. കോണ്‍ഗ്രസിന്റെ ദുര്‍ബലമായ രാഷ്ട്രീയം ബിജെപിയെ ശക്തിപ്പെടുത്തുന്നു. അതുപോലെ ബിജെപി ഭരണം, കോണ്‍ഗ്രസിന്റെ അഴിമതികളെ ഒളിപ്പിച്ചു നിര്‍ത്തുന്നു – അനുരാഗ് ദണ്ഡ അന്വേഷണത്തില്‍ ലഭിച്ചവ പ്രസ്താവനയില്‍ കുറിച്ചു.

പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് 240 സീറ്റുകള്‍ ഉറപ്പാക്കുന്നതില്‍ ആം ആദ്മി പാര്‍ട്ടി നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഒരു നിര്‍ണാക നേട്ടമാണെന്നും കുറിച്ചു. രാജ്യത്തിന് അനുകൂലമാകുന്ന വിഷയങ്ങളില്‍ പ്രതിപക്ഷത്തെ പിന്തുണയ്ക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

article-image

xcvxv

You might also like

  • Lulu Exchange
  • Straight Forward

Most Viewed