കൊല്ലത്ത് തീരത്തടിഞ്ഞ കണ്ടെയ്‌നര്‍ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം


ഷീബ വിജയൻ

കൊല്ലം: ശക്തികുളങ്ങരയില്‍ തീരത്തടിഞ്ഞ കണ്ടെയ്‌നര്‍ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം. കണ്ടെയ്‌നറിലെ തെര്‍മോകോള്‍ കവചത്തില്‍നിന്നാണ് തീ പടര്‍ന്നത്. സുരക്ഷാനടപടിയുടെ ഭാഗമായി ഫയര്‍ ഫോഴ്‌സ് സ്ഥലത്തുണ്ടായിരുന്നതിനാല്‍ തീ ഉടന്‍ നിയന്ത്രണവിധേയമാക്കി. കൊച്ചിയില്‍ മുങ്ങിയ കപ്പലില്‍നിന്നുള്ള ഒമ്പത് കണ്ടെയ്‌നറുകളാണ് ശക്തികുളങ്ങരയില്‍ തീരത്ത് അടിഞ്ഞത്. ഇവ നീക്കം ചെയ്യാനായുള്ള ശ്രമങ്ങള്‍ക്കിടെയാണ് തീപിടിത്തമുണ്ടായത്.

article-image

dsdsdfsfdsdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed