ഷൗക്കത്ത് പാലം വലിച്ചെന്നത് സിപിഎമ്മിന്‍റെ കള്ളപ്രചാരണം: ചെന്നിത്തല


ഷീബ വിജയൻ

തിരുവനന്തപുരം: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വി.വി.പ്രകാശിനെ തോൽപ്പിക്കാൻ ആര്യാടൻ ഷൗക്കത്ത് പാലം വലിച്ചു എന്ന് സിപിഎം പറയുന്നത് കള്ളപ്രചരണമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അത്തരം ഒരു പ്രചരണവും യുഡിഎഫിനെ ബാധിക്കില്ല. പരാജയഭീതികൊണ്ടുള്ള വിമര്‍ശനങ്ങളാണ് എം.വി.ഗോവിന്ദന്‍ ഉന്നയിക്കുന്നതെന്നും ചെന്നിത്തല പ്രതികരിച്ചു.

ഉപതെരഞ്ഞെടുപ്പ് വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് തങ്ങളല്ല, തങ്ങൾ വിചാരിച്ചത് തെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്നാണ്. 10 മാസത്തേക്ക് തെരഞ്ഞെടുപ്പ് നടത്തണമോയെന്ന് തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. കമ്മീഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മത്സരിക്കേണ്ടത് തങ്ങളുടെ ബാധ്യതയാണ്. തെരഞ്ഞെടുപ്പ് വേണ്ടെന്ന് സംസ്ഥാനസർക്കാർ എന്തുകൊണ്ട് ആവശ്യപ്പെട്ടില്ലെന്നും ചെന്നിത്തല ചോദിച്ചു. പി.വി.അൻവറിനെ ഒന്നിച്ചുകൊണ്ടുപോകാനുള്ള ശ്രമം തുടരുമെന്നും ചെന്നിത്തല പറഞ്ഞു.

article-image

fdsfsdfsdfds

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed