കരുവന്നൂര്‍ കേസില്‍ കെ.രാധാകൃഷ്ണന്‍ എംപി, എ.സി.മൊയ്തീന്‍, എം.എം.വര്‍ഗീസ് എന്നിവരെയും പ്രതികളാക്കി ഇഡി കുറ്റപത്രം


ഷീബ വിജയൻ

കൊച്ചി: കരുവന്നൂര്‍ കേസില്‍ സിപിഎമ്മിനെ അടക്കം പ്രതിചേര്‍ത്ത് ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറിമാരായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി.മൊയ്തീന്‍, എം.എം.വര്‍ഗീസ് എന്നിവരെ കേസില്‍ പ്രതി ചേര്‍ത്തു. കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അന്തിമ കുറ്റപത്രത്തില്‍ 27 പേരെ കൂടി പ്രതിചേര്‍ത്തിട്ടുണ്ട്. ഇതോടെ കേസിലെ ആകെ പ്രതികളുടെ എണ്ണം 83 ആയി. തട്ടിപ്പില്‍ പാര്‍ട്ടിക്ക് പങ്കുണ്ടെന്നാണ് ഇഡി കണ്ടെത്തല്‍. സിപിഎമ്മിനെ 68-ാം പ്രതിയായാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2011-2021 വരെയുള്ള കാലഘട്ടത്തില്‍ കരുവന്നൂര്‍ ബാങ്കില്‍ സിപിഎമ്മിന്‍റെ കള്ളപ്പണ ഇടപാടുകള്‍ നടന്നു. പാര്‍ട്ടിക്ക് സ്വത്ത് സമ്പാദിക്കാനായി കരുവന്നൂരിലെ രഹസ്യ അക്കൗണ്ടുകളെ ഉപയോഗിച്ചു. ഇത് സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ അറിവോടെയാണെന്നായിരുന്നു കണ്ടെത്തല്‍.

article-image

GDGFH

You might also like

Most Viewed