കണ്ടെയ്നറുകളിൽ വെള്ളവുമായി ചേർന്നാൽ തീപിടിക്കാവുന്ന രാസവസ്തുക്കൾ, തൊടരുത്; വീണ്ടും മുന്നറിയിപ്പ്


ഷീബ വിജയൻ

കൊല്ലം: അറബിക്കടലിൽ മുങ്ങിയ കപ്പലിൽ നിന്നുള്ള വസ്തുക്കൾ എന്ന് സംശയിക്കുന്നവയിൽ ഒരു കാരണവശാലും തൊടരുത് എന്ന് വീണ്ടും മുന്നറിയിപ്പ്. വെള്ളവുമായി ചേർന്നാൽ തീ പിടിക്കാവുന്ന രാസവസ്തുക്കൾ ഉണ്ടെന്നും ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

കാൽഷ്യം കാർബൈഡ് എന്ന, വെള്ളവുമായി ചേർന്നാൽ തീ പിടിക്കാവുന്ന അസെറ്റിലിൻ ഗ്യാസ് പുറപ്പെടുവിക്കുന്ന, പൊള്ളലുണ്ടാക്കുന്ന തരത്തിലുള്ള വസ്തുവും ചില കണ്ടെയ്നറുകളിൽ ഉണ്ട്. ഇവ അടങ്ങിയിരുന്ന കണ്ടെയ്നറുകളാണോ കൊല്ലം തീരങ്ങളിൽ അടിഞ്ഞത് എന്ന കാര്യത്തിൽ ഇനിയും സ്ഥിരീകരണമായിട്ടില്ല. അതുകൊണ്ടും കൂടിയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

 

article-image

ADSADAFDEGADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed