പി ജയരാജന്‍ തൂണിലും തുരുമ്പിലുമുള്ള ദൈവത്തെ പോലെ; വീണ്ടും പുകഴ്ത്തി ഫ്‌ളക്‌സ് ബോര്‍ഡുകള്‍


പി ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്‌ളക്‌സ് ബോര്‍ഡുകള്‍. ആര്‍ വി മെട്ട കക്കുന്നത്ത് ഭഗവതി ക്ഷേത്ര പരിസരത്താണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. പി ജയരാജന്‍ തൂണിലും തുരുമ്പിലുമുള്ള ദൈവത്തെ പോലെയെന്ന ബോര്‍ഡുകളാണ് സ്ഥാപിച്ചത്. ജയരാജന്‍ എന്നും ജന മനസ്സില്‍ നിറഞ്ഞുനില്‍ക്കുമെന്നും ബോര്‍ഡുകളിലുണ്ട്. 'തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് പറയുന്നത് പോലെ ഈ മണ്ണിലും ജനമനസുകളിലും എന്നെന്നും നിറഞ്ഞുനില്‍ക്കും ഈ സഖാവ്' എന്നാണ് ഒരു ബോര്‍ഡിലെ വാചകങ്ങള്‍. സിപിഐഎം ശക്തി കേന്ദ്രത്തിലാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.

പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് പി ജയരാജന്‍ ഇന്ന് നാട്ടിലേക്ക് മടങ്ങാന്‍ ഇരിക്കെയാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നത്. പി ജയരാജനെ ഇത്തവണ കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ കേന്ദ്ര കമ്മിറ്റിയിലേക്ക് പി ജയരാജനെ പരിഗണിച്ചില്ല.

article-image

swsaadsadsas

You might also like

  • Straight Forward

Most Viewed