പാ​ല​ക്കാ​ട് ബി​ജെ​പി​യി​ൽ പൊ​ട്ടി​ത്തെ​റി; രാ​ജി​ക്കൊ​രു​ങ്ങി കൗ​ൺ​സി​ല​ർ​മാ​ർ


പാലക്കാട്ടെ ബിജെപിയിൽ പൊട്ടിത്തെറി. യുവമോർച്ച ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് ശിവനെ ബിജെപി ജില്ലാ പ്രസിഡന്‍റ് ആക്കാനുള്ള തീരുമാനത്തിനെതിരെ മുതിർന്ന നേതാക്കൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് നേടിയവരെ മാറ്റിനിർത്തി ഏകപക്ഷീയമായി അധ്യക്ഷനെ തെരഞ്ഞെടുത്തുവെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആക്ഷേപം. ഇതിൽ പ്രതിഷേധിച്ച് ദേശീയ കൗൺസിൽ അംഗം ഉൾപ്പെടെ ആറോളം മുനിസിപ്പാലിറ്റി കൗൺസിലർമാർ രാജി വച്ചേക്കുമെന്നാണ് സൂചന. ഇതിനിടെ രാജിക്കൊരുങ്ങുന്ന കൗൺസിലർമാർ കോൺഗ്രസിൽ ചേർന്നേക്കുമെന്നും സൂചനകളുണ്ട്. കോൺഗ്രസ് പ്രവേശനം സംബന്ധിച്ച് സന്ദീപ് വാര്യർ മുഖേന ചർച്ച നടന്നെന്നാണ് സൂചന.

article-image

fsdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed