ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് ആവശ്യം ഹൈക്കോടതി തളളി, ഇടക്കാല സ്റ്റേ ഇല്ല


ചേവായൂർ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസ് ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. പുതിയ ഭരണസമിതി നയപരമായ തീരുമാനം എടുക്കുന്നത് വിലക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹർജിയിൽ സർക്കാരിനെ എതിർ കക്ഷി ആക്കാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു.

പൊലീസ് സംരക്ഷണം നൽകിയില്ലെന്ന കോൺഗ്രസ് പാനലിന്റെ ഹർജിയിലാണ് സ്റ്റേ ഇല്ലെന്ന് കോടതി വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി. കഴിഞ്ഞ 16ന് നടന്ന തെരഞ്ഞെടുപ്പിൽ അംഗങ്ങൾക്കടക്കം വോട്ട് ചെയ്യാനായില്ലെന്നും, അക്രമണ സംഭവങ്ങളും ചൂണ്ടി വിശദമായ ഹർജി യുഡിഎഫ് ഇന്ന് ഫയൽ ചെയ്തു.ഈ കേസിൽ കോടതി സർക്കാരിന് നോട്ടീസ് അയച്ചു. ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. കോൺഗ്രസ് വിമതർ സിപിഎം പിന്തുണയോടെയാണ് ബാങ്കിന്റെ അധികാരം പിടിച്ചെടുത്തത്. ഇതിനെതിരെയാണ് ഔദ്യോഗിക പാനലായി മത്സരിച്ച കോൺഗ്രസ് അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്.

article-image

`12

You might also like

  • Lulu Exchange
  • Straight Forward

Most Viewed