കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്


കോഴിക്കോട്: കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കോണ്‍ഗ്രസ് പാനലും സി പി എം പിന്തുണയോടെ കോണ്‍ഗ്രസ് വിമതരും തമ്മിലാണ് വാശിയേറിയ മത്സരം. പറയഞ്ചേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നേരത്തെ നടന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത പൊലീസ് സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുക.

35000 ത്തോളം അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസിന്‍റെ കൈവശമുളള പഴക്കമേറിയ ബാങ്കുകളിലൊന്നാണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി രണ്ട് തട്ടിലാണ്. പാര്‍ട്ടിയെ വെല്ലുവിളിച്ച് സമാന്തര പ്രവര്‍ത്തനം നടത്തി വന്ന ഭരണസമിതി ലോക്സഭാ തെരഞ്ഞെടുപ്പില്‍ എം കെ രാഘവനെതിരെ നിലപാടെടുത്തതടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇപിയെ പിന്നിൽ നിന്ന് കുത്തിയത് പാര്‍ട്ടി നേതാക്കൾ; അന്വേഷിച്ചാൽ വലിയ ഗൂഢാലോചനയുടെ ചുരുള്‍ നിവരും: കെ സുധാകരൻ
ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി പി എം പിന്തുണയോടെ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നേരത്തെ കെ പി സി സി പ്രസിഡണ്ട് കെ സുധാകരന്‍ വിമതര്‍ക്കെതിരെ നടത്തിയ ഭീഷണി പ്രസംഗം വിവാദമായിരുന്നു.

article-image

aczc

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed