അന്‍വര്‍ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ച് യുഡിഎഫിനെ പിന്തുണയ്ക്കണം ; അഭ്യര്‍ത്ഥിച്ച് വി ഡി സതീശന്‍


പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കണമെന്ന് പി വി അന്‍വറിനോട് അഭ്യര്‍ത്ഥിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫിന്റെ തീരുമാനപ്രകാരമാണ് വി ഡി സതീശന്‍ അന്‍വറിനോട് ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സിപിഐഎമ്മിനെയും ബിജെപിയെയും ഒരുപോലെ എതിര്‍ക്കണമെന്ന് അന്‍വറിനോട് പ്രതിപക്ഷ നേതാവ് പറഞ്ഞു.

സിപിഐഎം സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളേയും ബിജെപി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയും നിലപാടെടുക്കാന്‍ അന്‍വര്‍ ഡിഎംകെ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കണമെന്നാണ് വി ഡി സതീശന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഡിഎംകെ സ്ഥാനാര്‍ത്ഥികളുണ്ടെങ്കില്‍ ബിജെപി, സിപിഐഎം വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചുപോകാമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ അഭ്യര്‍ത്ഥനയെന്നാണ് സൂചന. അന്‍വര്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ഘടകമായേക്കുമെന്ന് യുഡിഎഫ് വിലയിരുത്തുന്നതായാണ് ഈ നീക്കം സൂചിപ്പിക്കുന്നത്.

article-image

AEQWREQRWQWR

You might also like

  • Straight Forward

Most Viewed