നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് പറഞ്ഞിട്ടില്ല; പിപി ദിവ്യയുടെ വാദങ്ങൾ തള്ളി കെ ഗംഗാധരൻ

നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രതിയായ പി പി ദിവ്യയുടെ വാദങ്ങൾ ഭാഗീകമായി തള്ളി മുൻകൂർ ജാമ്യഹർജിയിൽ പേര് പരാമർശിച്ച കെ ഗംഗാധരൻ. കണ്ണൂർ, കുറ്റ്യാട്ടൂർ സ്വദേശി കെ ഗംഗാധരൻ വിജിലൻസിന് നൽകിയ പരാതി മുൻകൂർ ജാമ്യാപേക്ഷയിൽ പി പി ദിവ്യ ആയുധമാക്കിയിരുന്നു. എന്നാൽ നവീൻ ബാബു കൈക്കൂലി ആവശ്യപ്പെട്ടതായി താൻ പരാതിയിൽ പറഞ്ഞിട്ടില്ലെന്ന് കെ ഗംഗാധരൻ പറയുന്നു. എഡിഎം അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ സ്വജനപക്ഷപാത സംശയം ഉന്നയിച്ചുള്ള പരാതിയാണ് വിജിലൻസിന് നൽകിയതെന്നും കെ ഗംഗാധരൻ പ്രതികരിച്ചു.
തൻ്റെ ഭൂമി മണ്ണിട്ട് നികത്തുന്നതിലെ സ്റ്റോപ്പ് മെമ്മോ പിൻവലിക്കാൻ ഇടപെടൽ തേടി എഡിഎമ്മിനെ പലതവണ കണ്ടു. തനിക്കെതിരെ പരാതി നൽകിയവർ റവന്യൂ ഉദ്യോഗസ്ഥരെ സ്വാധീനിച്ചിരിക്കാമെന്ന സംശയമാണ് പരാതിക്കാധാരം. ദിവ്യയെ പരിചയമുള്ളതിനാൽ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും ഗംഗാധരൻ പറഞ്ഞു.
SDSADASASS