സ്‌ഥാനാർഥി നിർണയത്തിൽ കോൺഗ്രസിൽ അതൃപ്‌തി പുകയുന്നു; മുൻ സംസ്‌ഥാന സെക്രട്ടറി എ.കെ. ഷാനിബും സിപിഎമ്മിലേക്കെന്ന് സൂചന


പാലക്കാട്. നിയമസഭാ ഉപതിരഞ്ഞെടുപ്പ് സ്‌ഥാനാർഥി നിർണയത്തിൽ കോൺഗ്രസിൽ അതൃപ്‌തി പുകയുന്നു. സരിനു പിന്നാലെ യൂത്ത് കോൺഗ്രസ് മുൻ സംസ്‌ഥാന സെക്രട്ടറി എ.കെ. ഷാനിബും സിപിഎമ്മിൽ ചേരുമെന്നാണ് വിവരം.

ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായപ്പോഴാണ് ഷാനിബ് സെക്രട്ടറിയായി പ്രവർത്തിച്ചത്. സരിനും ഷാനിബും ഒരുമിച്ചായിരുന്നു സെക്രട്ടറിമാരായി പ്രവർത്തിച്ചത്. പാലക്കാട് കെഎസ്‌യു മുൻ അധ്യക്ഷനായും ഷാനിബ് പ്രവർത്തിച്ചിട്ടുണ്ട്. സരിനു പുറമെ കെപിസിസി മുൻ സെക്രട്ടറി എൻ.കെ. സുധീർ ഡിഎംകെയ്ക്ക് വേണ്ടി ചേലക്കരയിൽ മത്സരിക്കുന്നുണ്ട്.

article-image

ംമവും

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed