സാമൂഹ്യ മാധ്യങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി ; ഷാജന്‍ സ്‌കറിയയുടെ പരാതിയിൽ അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരെ കേസ്


അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരെ കേസ്. ഷാജന്‍സ് സ്‌കറിയ നല്‍കിയ പരാതിയില്‍ എരുമേലി പൊലീസാണ് കേസ് എടുത്തത്. സാമൂഹിക മാധ്യങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണു കേസ്. മറുനാടന്‍ മലയാളിയുടെ യൂട്യൂബ് വാര്‍ത്തകള്‍ എഡിറ്റ് ചെയ്തുവെന്നും പ്രചരിപ്പിച്ചുവെന്നുമാണ് പരാതി. മതസ്പര്‍ദ്ധയുണ്ടാക്കുന്ന വിധം ഇത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചു എന്നും പരാതിയുണ്ട്.

റോസ് ഷര്‍ട്ടൂരി തൊലിയുരിച്ച് സമൂഹത്തിന് മുന്നില്‍ നിര്‍ത്തിയിട്ടേ ഇത് അവസാനിപ്പിക്കുവെന്നും വര്‍ഗീയവാദി മതരാഷ്ട്രവാദി എന്ന ഷാജന്‍ സ്‌കറിയയുടെ ഓരോ വിളിക്കും പ്രത്യേകം പ്രത്യേകം സമ്മാനമുണ്ടെന്നും പറഞ്ഞ് മരണഭയം ഉളവാക്കുന്ന രീതിയില്‍ ഭീണിപ്പെടുത്തിയും, കളവായ വീഡിയോ പ്രചരിപ്പിച്ച് സത്‌പേരിന് ഭംഗം വരുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്.

article-image

EFDWEQWEQWEQWRREQRWEQRW

You might also like

  • Straight Forward

Most Viewed