അര്‍ജുന്റെ വീട്ടിലെത്തി പരിഭവങ്ങൾ തീർത്ത് മനാഫ്


ആരോപണങ്ങള്‍ക്കും സോഷ്യല്‍ മീഡിയ വിധിന്യായങ്ങള്‍ക്കുമൊടുവില്‍ ഷിരൂരിലെ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായ അര്‍ജുന്റെ വീട്ടിലെത്തി ലോറിയുടമ മനാഫ്. തങ്ങൾക്കിടയിലുണ്ടായിരുന്ന നീരസങ്ങള്‍ അവസാനിച്ചെന്ന് മനാഫും അര്‍ജുന്റെ കുടുംബവും അറിയിച്ചു.

കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് മനാഫ് അര്‍ജുന്റെ വീട്ടിലെത്തിയത്. സഹോദരന്‍ മുബീന്‍, മറ്റ് രണ്ട് കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കൊപ്പമാണ് മനാഫ് അര്‍ജുന്റെ വീട്ടിലെത്തിയത്. അര്‍ജുന്റെ രക്ഷിതാക്കള്‍, സഹോദരി അഞ്ജു, സഹോദരിയുടെ ഭര്‍ത്താവ് ജിതിന്‍ എന്നിവരെ മനാഫ് കണ്ട് സംസാരിച്ചു. ഒരുമിച്ച് ഫോട്ടോ ഉള്‍പ്പെടെ എടുത്ത ശേഷമാണ് മനാഫ് മടങ്ങിയത്.

article-image

േ്ിേ്ി

You might also like

Most Viewed