എഡിജിപിയുമായുള്ള കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് വത്സന്‍ തില്ലങ്കേരി


എഡിജിപി എംആര്‍ അജിത് കുമാറുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് സമ്മതിച്ച് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. വയനാട് ഉരുള്‍പെട്ടലുമായി ബന്ധപ്പെട്ട് നടത്തിയ കൂടിക്കാഴ്ച നാല് മിനിറ്റ് മാത്രമാണ് നീണ്ടതെന്നും നാല് മണിക്കൂർ എന്ന പ്രചാരണം തെറ്റാണെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.

'ഉരുള്‍പൊട്ടല്‍ ദുരന്തസമയത്ത് ആംബുലന്‍സ് പൊലീസുകാര്‍ തടഞ്ഞതുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. ഹിന്ദു ഐക്യവേദി സംസഥാന സെക്രട്ടറി സി ബാബു, ആര്‍എസ്എസ് സംസ്ഥാന സേവാ പ്രമുഖ് എം സി വത്സന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. മറ്റൊന്നും സംസാരിച്ചില്ല. ബാക്കിയെല്ലാം നുണ പ്രചാരണങ്ങളാണ്, എന്നാണ് വത്സന്‍ തില്ലങ്കേരി പ്രതികരിച്ചത്.

എംആര്‍ അജിത് കുമാറുമായി വത്സന്‍ തില്ലങ്കേരി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണവുമായി സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബുവാണ് രംഗത്തെത്തിയത്. എന്തിനായിരുന്നു ഈ കൂടിക്കാഴ്ച്ചയെന്നും വയനാട്ടിലെ ഭക്ഷണവിവാദവുമായി ഈ കൂടിക്കാഴ്ചയ്ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും സിപിഐ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു.

article-image

ASWFADFSFADSADFSADFSADFS

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed