ഒരു സ്ഥലമോ പ്രദേശമോ അഭിമുഖത്തില്‍ പരാമര്‍ശിച്ചിട്ടില്ല ; ദ ഹിന്ദു പത്രത്തിന് കത്ത് നല്‍കി മുഖ്യമന്ത്രി


ദ ഹിന്ദു പത്രത്തിന് കത്ത് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി. തെറ്റായ വ്യാഖ്യാനം വിവാദത്തിന് ഇടയാക്കിയെന്ന് കത്തില്‍ പറയുന്നു. ഒരു സ്ഥലമോ പ്രദേശമോ അഭിമുഖത്തില്‍ മുഖ്യമന്ത്രി പരാമര്‍ശിച്ചിട്ടില്ലെന്നും കത്തിലൂടെ അറിയിച്ചു. മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചെന്നാണ് കത്തിലൂടെ അറിയിച്ചത്.

അഭിമുഖത്തില്‍ സംസ്ഥാന വിരുദ്ധം, ദേശ വിരുദ്ധ പ്രവര്‍ത്തി എന്നീ വാക്കുകള്‍ മുഖ്യമന്ത്രി ഉപയോഗിച്ചിട്ടില്ല. പരാമര്‍ശങ്ങള്‍ തെറ്റായി വ്യഖ്യാനിക്കപ്പെട്ടുവെന്നും കത്തിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസം ദ ഹിന്ദു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയുടെ അഭിമുഖം വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.

article-image

adswdsadsdsdfsdfs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed