എഡിജിപിയെ മാറ്റാതെ സര്‍ക്കാരിന് മുന്നോട്ടുപോകാന്‍ സാധിക്കില്ല ; അന്‍വറിനെ പിന്തുണച്ച് അബ്ദുറഹിമാന്‍


അന്‍വര്‍ എംഎല്‍എയെ പിന്തുണച്ച് എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായിരുന്ന കെ ടി അബ്ദുറഹിമാന്‍. എഡിജിപിയെ മാറ്റാതെ സര്‍ക്കാരിന് മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന് അബ്ദുറഹിമാന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പി വി അന്‍വര്‍ ഉയര്‍ത്തിയത് അതീവ ഗൗരവതരമായ ആരോപണങ്ങള്‍ എന്ന് കെടി അബ്ദുറഹിമാന്‍ പറഞ്ഞു. കേരളത്തിന്റെ ക്രമസമാധാന ചുമതയുള്ള എ.ഡി.ജി.പിക്ക് ഒരു കാരണവശാലും ആര്‍.എസ്.എസ് ബന്ധം പാടില്ലെന്നതു തന്നെയാണ് താനുള്‍പ്പെടുന്ന ഇടതുപക്ഷ പ്രവര്‍ത്തകരുടെ നിലപാടെന്നും ഫേസ്ബുക്കിലൂടെ അദ്ദേഹം വ്യക്തമാക്കി.

ആരോപണങ്ങള്‍ ഉയര്‍ന്നിരുന്ന ഘട്ടത്തില്‍ തന്നെ എഡിജിപിയെ മാറ്റിയിരുന്നു എങ്കില്‍ ഇത്ര വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമായിരുന്നില്ലെന്ന് അബ്ദുറഹിമാന്‍ പറയുന്നു. എന്ത് സാങ്കേതികതയുടെ പേരിലായാലും ശരി ആരോപണവിധേയനായ എഡിജിപിയെ അന്വേഷണത്തില്‍ നിന്നും മാറ്റിനിര്‍ത്തണമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

 

article-image

RSFHDSNFHJNDFN

You might also like

  • Straight Forward

Most Viewed