മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല, ജീവിക്കുക തന്നെയായിരുന്നു’; കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ മോഹന്‍ലാല്‍


കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ വിതുമ്പി നടന്‍ മോഹന്‍ലാല്‍. പെറ്റമ്മയോളം സ്‌നേഹം കഥാപാത്രത്തിനും ഞാനെന്ന വ്യക്തിക്കും എക്കാലത്തും പകര്‍ന്നു തന്ന എന്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചി എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. കവിയൂര്‍ പൊന്നമ്മയ്ക്ക് സ്‌നേഹ ചുംബനം നല്‍കുന്ന ചിത്രവും താരം ഫേസ്ബുക്കില്‍ പങ്കു വച്ചിട്ടുണ്ട്. പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക് ഒരിക്കലും, ജീവിക്കുക തന്നെയായിരുന്നു – മോഹന്‍ലാല്‍ കുറിച്ചു. കവിയൂര്‍ പൊന്നമ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ മോഹന്‍ലാല്‍ നേരിട്ടെത്തുകയും ചെയ്തു.

article-image

sddsadafs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed