നടന്‍ വി പി രാമചന്ദ്രന്‍ അന്തരിച്ചു


സിനിമ സീരിയല്‍ നാടക നടന്‍ വി പി രാമചന്ദ്രന്‍ (81) അന്തരിച്ചു. സംവിധായകനും സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായിരുന്നു. 19 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. റിട്ടയേഡ് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ രാമചന്ദ്രന്‍ 1987 മുതല്‍ 2016 വരെ സിനിമയില്‍ സജീവമായിരുന്നു. കിളിപ്പാട്ട്, അപ്പു, അയ്യര്‍ ദ് ഗ്രേറ്റ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. നിരവധി സിനിമകളില്‍ ശബ്ദം നല്‍കി.

ഭാര്യ : വത്സ രാമചന്ദ്രന്‍ (ഓമന). മക്കള്‍ : ദീപ (ദുബായ്), ദിവ്യ രാമചന്ദ്രന്‍ (നര്‍ത്തകി, ചെന്നൈ). മരുമക്കള്‍ : കെ മാധവന്‍ (ബിസിനസ്, ദുബായ് ), ശിവസുന്ദര്‍ (ബിസിനസ്, ചെന്നൈ). സഹോദരങ്ങള്‍ : പദ്മഭൂഷന്‍ വി പി ധനജ്ഞയന്‍, വി പി മനോമോഹന്‍, വി പി വസുമതി, പരേതരായ വേണുഗോപാലന്‍ മാസ്റ്റര്‍, രാജലക്ഷ്മി, മാധവികുട്ടി, പുഷ്പവേണി. പ്രശസ്ത നര്‍ത്തകന്‍ പത്മഭൂഷന്‍ വി.പി.ധനഞ്ജയന്റെ സഹോദരനാണ്.

 

article-image

ADEFSFDSWDFS

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed